കീവില്‍ റഷ്യന്‍ മിസൈല്‍ വര്‍ഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 30, 2023, 02:35 AM | 0 min read


കീവ്‌ > ഉക്രയ്‌ന്‍ തലസ്ഥാനമായ കീവില്‍ ഡ്രോണാക്രമണം കടുപ്പിച്ച് റഷ്യ. ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച്‌ രാത്രിയിൽ കീവ് ആക്രമിച്ച റഷ്യ തിങ്കളാഴ്ച പകൽ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചു. റഷ്യൻ മിസൈലുകളെ ഉക്രയ്‌ൻ വെടിവച്ചിട്ടതായി റിപ്പോര്‍ട്ടുണ്ട്. എന്നാൽ, തകർന്ന മിസൈലുകളുടെ ഭാഗങ്ങൾ പതിച്ചത്‌ കെട്ടിടങ്ങളിൽ തീപിടിക്കാൻ കാരണമായി.

ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് ഉക്രയ്‌നിലെ വ്യോമത്താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണ പരമ്പര നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുദ്ധവുമായി ബന്ധപ്പെട്ട പരാമർശത്തിൽ യുഎസ്‌ സെനറ്റർക്കെതിരെ റഷ്യ അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചു. ലിൻഡ്‌സെ ഗ്രഹാമിനെതിരെയാണ്‌ റഷ്യൻ ആഭ്യന്തരമന്ത്രാലയം വാറന്റ്‌ പുറപ്പെടുവിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Home