ഇസ്രയേൽ ജയിലിൽ നിരാഹാരംകിടന്ന പലസ്തീൻ പ്രക്ഷോഭകൻ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 02, 2023, 11:29 PM | 0 min read

വെസ്റ്റ് ബാങ്ക്> ഇസ്രയേൽ ജയിലിൽ 86 ദിവസമായി നിരാഹാരമിരുന്ന പലസ്തീൻ പ്രക്ഷോഭകൻ ഖാദർ അഡ്നാൻ മരിച്ചു. തീവ്രവാദമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇസ്രയേൽ ഈ നാൽപ്പത്തിനാലുകാരനെ തടവിലാക്കിയത്. പലസ്തീൻ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നേരത്തേയും നിരാഹാരമിരുന്നിട്ടുണ്ട്. അഡ്നാനെ ഇസ്രയേൽ കൊല്ലുകയായിരുന്നെന്ന് പലസ്തീൻ പ്രധാനമന്ത്രി പ്രതികരിച്ചു.

അഡ്നാന്റെ ജീവന് ഇസ്രയേൽ വലിയ വിലകൊടുക്കേണ്ടിവരുമെന്ന് അദ്ദേഹം അം​ഗമായപലസ്തീൻ പോരാട്ട സംഘടന പ്രതികരിച്ചു. സംഘടനയുടെ മുതിർന്ന നേതാവിനെ ഭീകരവാദിയെന്ന് മുദ്രകുത്തിയാണ് ഇസ്രായേൽ തടവിലാക്കിയത്. ഇസ്രയേൽ തടവിൽ പലസ്തീൻ പൗരർ നിരാഹാരം കിടക്കുന്നത് പതിവാണ്.



deshabhimani section

Related News

View More
0 comments
Sort by

Home