ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ടൈംസ് സ്ക്വയറിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 27, 2023, 04:00 PM | 0 min read

ന്യൂയോർക്ക്> ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ നടക്കും. മാരിയറ്റ് മർക്വിസ് ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ വച്ചാണ് സമ്മേളനം ചേരുക. ജൂൺ 9, 10, 11 തീയതികളിലാണ് സമ്മേളനം നടക്കുന്നത്.

അമേരിക്കൻ മേഖലയിൽ ലോക കേരള സഭയുടെയും നോർക്കയുടെയും പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ  സാധ്യതകളും ഇതുമായി ബന്ധപ്പെട്ട വെല്ലുവിളികളും സമ്മേളനം ചർച്ച ചെയ്യും. നവ കേരളമെന്ന ആശയത്തിൽ അമേരിക്കൻ മലയാളികളുടെ പങ്കാളിത്ത സാധ്യതകളും പുതു തലമുറയിലെ അമേരിക്കൻ മലയാളികൾക്കിയിൽ മലയാള ഭാഷയും സംസ്‌കാരവും എത്തിക്കുന്നതും സമ്മേളനം ചർച്ച ചെയ്യും. മലയാളികളുടെ അമേരിക്കൻകുടിയേറ്റത്തിന്റെ ഭാവിയും വെല്ലുവിളികളും ചർച്ചക്ക് വരുന്ന മറ്റുവിഷയങ്ങളാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ, സ്‌പീക്കർ എ എൻ ഷംസിർ, ചീഫ് സെക്രട്ടറി വി പി ജോയി, നോർക്കാ റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ, നോർക്കയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി സുമൻബില്ല, എൽ കെ എസ് ഡയറക്‌ടർ ഡോ കെ വാസുകി എന്നിവർ ഈ ചർച്ചകളിൽ പങ്കെടുക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് നടന്നുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home