ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്ക് വെടിയേറ്റു മരിച്ചു

വാഷിങ്‌ടൺ : അമേരിക്കയിലെ യാഥാസ്ഥിതിക യുവജന സംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സിഇഒയും സഹസ്ഥാപകനുമായ ചാർളി കിർക്ക് വെടിയേറ്റു മരിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനും അനുയായിയുമായിരുന്നു കിർക്ക്. യൂട്ടാവാലി സർവകലാശാലയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് ചാർളിയുടെ കഴുത്തിന് വെടിയേറ്റത്.
ഡോണള്‍ഡ് ട്രംപാണ് സാമൂഹികമാധ്യമങ്ങളിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്. കിര്‍ക്ക് ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വെടിവച്ചയാളെ പിടികൂടാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണം നയിച്ചതില്‍ ഉള്‍പ്പെടെ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് കിർക്ക്. 18ാം വയസിലാണ് കിർക്ക് യാഥാസ്ഥിതിക യുവജന സംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സഹസ്ഥാപകനായത്.









0 comments