ലൈംഗികാതിക്രമം: തായ്‌ലൻഡിലെ ആദ്യ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവിന് തടവുശിക്ഷ

somluck
വെബ് ഡെസ്ക്

Published on Jan 23, 2025, 05:25 PM | 1 min read

ബാങ്കോക്ക് : കൗമാരക്കാരിയെ ലൈം​ഗികമായി ഉപദ്രവിച്ച കേസിൽ തായ്‌ലൻഡിലെ ആദ്യ ഒളിംപിക്‌സ് സ്വർണമെഡൽ ജേതാവിന് തടവുശിക്ഷ. അയ്യായിരം ഡോളർ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. സോംലക് കാംസിങ്ങിനെ (52) യാണ് മൂന്ന് വർഷം തടവിന് തായ് കോടതി ശിക്ഷിച്ചത്. പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചതിനാണ് ശിക്ഷ. 2023ലാണ് സോംലകിനെതിരെ പെൺകുട്ടി പരാതി നൽകുന്നത്. ഹോട്ടൽ മുറിയിൽ വച്ച് ഉപദ്രവിച്ചുവെന്നായിരുന്നു പരാതി. തട്ടിക്കൊണ്ടുപോകൽ, ബലാത്സം​ഗം ഉൾപ്പടെയുള്ളവയിൽ സോംലക് കുറ്റക്കാരനാണെന്ന് കോടതി നിരീക്ഷിച്ചു.


1996ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സിൽ ഫെതർവെയ്റ്റ് ബോക്‌സിങിലാണ് സോംലക്ക് കാംസിങ് സ്വർണം നേടിയത്. 1994ലെയും 1998ലെയും ഏഷ്യൻ ​ഗെയിംസുകളിൽ ബോക്സിങ്ങിലും സോംലക് മെഡൽ നേടിയിരുന്നു. വിധിക്കെതിരെ സോംലക് അപ്പീൽ നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home