പാകിസ്ഥാനിൽ സ്വാതന്ത്ര ദിനാഘോഷത്തിനിടെ വെടിവെയ്പ്പ്; മൂന്ന് മരണം

പ്രതീകാത്മക ചിത്രം
ഇസ്ലാമബാദ്: സ്വാതന്ത്രദിനാഘോഷതത്തിനിടെ പാകിസ്താനിലുണ്ടായ വെടിവെപ്പില്‍ അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് മരണം. ഒരു പെണ്‍കതുട്ടിയക്കമാണ് മരിച്ചത്. കോറങ്കി മേഖലയില്‍ നടന്ന സ്വാതന്ത്രദിന ആഘോഷത്തിനിടെയാണ് വെടിവെയ്പ്പ്. കറാച്ചി മേഖലയില്‍ നിരവധി ആളുകള്‍ വെടിയേറ്റ് ചികിത്സയിലാണ്.
അതേസമയം, വെടിവെപ്പുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ നിന്ന് ഇരുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തിട്ടുമുണ്ട്.
കഴിഞ്ഞ വര്‍ഷവും സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി പാകിസ്ഥാനില്‍ നടന്ന വെടിവെപ്പില്‍ 95 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഓഗസ്റ്റ് 14 ആണ് പാകിസ്താനില്‍ സ്വാതന്ത്ര്യദിനം. ലിയാഖാത്താബാദ്, ല്യാരി, മെഹ്‌മൂദാബാദ്, അക്തര്‍ കോളനി, കീമാരി, ബാല്‍ദിയ, ഒറാങ്കി ടൗണ്‍, പാപോഷ് നഗര്‍ തുടങ്ങിയ മേഖലകളിലെ ആഘോഷമാണ് അപകടത്തില്‍ കലാശിച്ചത്.









0 comments