അമേരിക്കയില്‍ നിന്നുള്ള ആദ്യ പാപ്പ
ലിയോ പതിനാലാമന്‍ പുതിയ പാപ്പ

വത്തിക്കാൻ സിറ്റി : ആഗോള കത്തോലിക്ക സഭയുടെ പുതിയ ഇടയനായി കര്‍ദിനാള്‍ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ(69) തെരഞ്ഞെടുത്തു. മാർപാപ്പ ബസിലിക്കയുടെ മട്ടുപാവിൽ വിശ്വാസികളെ അഭിവാദ്യം ചെയ്തു. മാർപാപ്പ ആയതിന് ശേഷം ലിയോ പതിനാലാമൻ എന്ന പേരാണ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് സ്വീകരിച്ചത്. തെരഞ്ഞെടുക്കപ്പെട്ട 267-ാമത് മാർപാപ്പയാണ് ലിയോ പതിനാലാമന്‍. അമേരിക്കയില്‍ നിന്നുമുള്ള ആദ്യ പാപ്പയെന്ന പ്രത്യേകതയും പുതിയ പാപ്പയ്ക്ക് ഉണ്ട്.
മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് സിസ്റ്റൈൻ ചാപ്പലിൽ ബുധനാഴ്‌ചയാണ് ആരംഭിച്ചത്. കോൺക്ലേവിന്റെ രണ്ടാംദിനമായ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. നാലാം റൗണ്ടിലാണ് സിസ്റ്റൈൻ ചാപ്പലിലെ ചിമ്മിണിയിൽ വെളുത്ത പുകയുയർന്നത്.









0 comments