മൂന്നുവയസിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് 1,30,880.56രൂപ നൽകും
ലോകത്തിന് മാതൃകയായി വീണ്ടും ചൈന; ദേശീയ ശിശുസംരക്ഷണ സബ്‌സിഡികൾക്ക് തുടക്കം


ശീതൾ എം എ
Published on Jul 28, 2025, 06:35 PM | 1 min read
ബെയ്‌ജിങ്ങ് : ജനസംഖ്യാപ്രതിസന്ധി പരിഹരിക്കുന്നതിനായി ദേശീയ ദേശീയ ശിശുസംരക്ഷണ സബ്‌സിഡികൾ ആരംഭിച്ച് ചൈന. ദീർഘകാലമായി കാത്തിരുന്ന ദേശീയ ശിശുസംരക്ഷണ സബ്‌സിഡി പദ്ധതിക്കാണ് ചൈന തുടക്കം കുറിച്ചിരിക്കുന്നത്. മൂന്ന് വയസിന് താഴെയുള്ള കുട്ടിക്ക് 10,800 യുവാൻ (1,30,880.56രൂപ) വരെ നൽകും. ചൈനയിലുടനീളമുള്ള 20-ലധികം പ്രവിശ്യകൾ ഇതിനകം തന്നെ വിവിധ പ്രാദേശിക തലങ്ങളിൽ ചൈൽഡ്കെയർ സബ്‌സിഡികൾ പരീക്ഷിച്ചു കഴിഞ്ഞു. കേന്ദ്ര സർക്കാർ അവതരിപ്പിച്ച ആദ്യത്തെ രാജ്യവ്യാപക പദ്ധതിയാണിത്. കുടുംബങ്ങളിലേക്ക് കേന്ദ്ര സർക്കാർ നേരിട്ടെത്തിക്കുന്ന ഈ നയം ചൈനീസ് സർക്കാരിന്റെ പ്രധാന നാഴികകല്ലാണ്.
2025 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിക്കുന്ന ഓരോ കുട്ടിക്കും മൂന്ന് വയസ് തികയുന്നതുവരെ 3,600 യുവാൻ വാർഷിക ചൈൽഡ്കെയർ സബ്‌സിഡി ചൈന നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. തീയതിക്ക് മുമ്പ് ജനിച്ചതും എന്നാൽ മൂന്ന് വയസിന് താഴെയുള്ളതുമായ കുട്ടികൾക്കും ശേഷിക്കുന്ന മാസങ്ങളെ അടിസ്ഥാനമാക്കി ആനുപാതിക സബ്‌സിഡിക്ക് അർഹതയുണ്ടായിരിക്കും.
സാമ്പത്തീക മേഖലയ്ക്ക് അടിത്തറയുണ്ടാക്കുവാൻ ശിശുസംരക്ഷണ സബ്സിഡി സഹായകരമാകുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനായ ഹുവാങ് സിചുൻ പറയുന്നു.
പതിറ്റാണ്ടുകളായി നടപ്പിലാക്കിയിരുന്ന ഒരു കുടുംബം ഒരു കുട്ടി നയം കുട്ടികളുണ്ടാകാനുള്ള സാമൂഹിക മനോഭാവങ്ങളെയും ആത്മവിശ്വാസത്തെയും ആഴത്തിൽ ബാധിച്ചിരുന്നു. 2017 ന് ശേഷം കഴിഞ്ഞ വർഷം ആദ്യമായി ജനനനിരക്ക് ഉയർന്നിരുന്നു. 2023 ലെ റെക്കോർഡ് താഴ്ന്ന് 9.02 ദശലക്ഷത്തിലെത്തുകയും ചെയ്തിരുന്നു.
രാജ്യവ്യാപകമായി ചൈൽഡ്കെയർ സബ്‌സിഡി സംവിധാനം നടപ്പിലാക്കുന്നത് വഴി സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമാകും. കുട്ടികളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും പഠനത്തിനും സബ്സിഡി തുക വഴി ഉയർച്ചയുണ്ടാകും. ചൈനയുടെ ദേശീയ ശിശുസംരക്ഷണ സബ്‌സിഡി നയം ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന നയമാണ്.









0 comments