പറഞ്ഞതല്ല പൊലീസ് രേഖപ്പെടുത്തിയത്: കന്യാസ്ത്രീകളുടെ കൂടെ ഉണ്ടായിരുന്ന യുവതി

durg station
വെബ് ഡെസ്ക്

Published on Aug 01, 2025, 12:00 PM | 2 min read

ന്യൂഡൽഹി: ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത സംഭവത്തിൽ തങ്ങളുടെ മൊഴി പൊലീസ് തെറ്റായാണ് രേഖപ്പെടുത്തിയതെന്ന് അവരുടെ കൂടെ ഉണ്ടായിരുന്ന യുവതി.


കേസിൽ തെറ്റായ മൊഴി നൽകാൻ ബജ്‌റംഗ്‌ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതായും പരാതിപ്പെട്ടു. മൊഴി ശരിയായി രേഖപ്പെടുത്താൻ പോലീസ് തയ്യാറായില്ലെന്ന് കമലേശ്വരി പ്രഥാൻ (21) എന്ന യുവതി മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി. യുവതികളെ പോലീസ് പിന്നീട് വിട്ടയച്ചിരുന്നു.


കമലേശ്വരി ഉൾപ്പെടെ മൂന്ന് യുവതികളുമായി പോകുമ്പോഴാണ് മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഹിന്ദുത്വ സംഘടനാ പ്രവർത്തകരുടെ നേതൃത്വത്തിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യിക്കുന്നത്.


തന്റെ കുടുംബം ക്രിസ്തുമതമാണ് പിന്തുടരുന്നതെന്ന് ആദിവാസി വിഭാഗക്കാരിയായ കമലേശ്വരി വാർത്താ ഏജൻസിയോട് പറഞ്ഞു. സുഖ്മാന്‍ മാണ്ഡവി എന്നയാള്‍ക്കൊപ്പം താനുള്‍പ്പെടെ മൂന്ന് യുവതികള്‍ ജൂലായ് 25-ന് അതിരാവിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനിലെത്തിയതായിരുന്നു. അപ്പോഴാണ് ആക്രമണവും ഭീഷണിയും ഉണ്ടായത്.


കന്യാസ്ത്രീകൾ നേരത്തെ പരിചമുള്ളവരോ കണ്ടിട്ടുള്ളവരോ അല്ല.

ടിക്കറ്റ് പരിശോധകൻ അറിയിച്ചതിന് പിന്നാലെയാണ് ബജ്രങ്ദൾ സംഘടനാ പ്രവർത്തകർ എത്തിയത്. റെയിൽവേ പോലീസ് സ്റ്റേഷനിലെത്തിച്ച് ജ്യോതി ശർമ മൊഴിമാറ്റാനാവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തുകയും മുഖത്തടിക്കുകയും ചെയ്തു.


പറയാത്ത കാര്യങ്ങളാണ് മൊഴിൽ രേഖപ്പെടുത്തിയത്. റെയില്‍വേ പോലീസ് സ്റ്റേഷനിലെത്തിയപ്പോഴും ഭീഷണി തുടർന്നതായും കമലേശ്വരി പറഞ്ഞു.

ആഗ്രയില്‍നിന്ന് ഭോപാലിലേക്ക് പോകാനും അവിടെ മിഷനറി ആശുപത്രിയില്‍ ജോലിചെയ്യാനുമായിരുന്നു ഉദ്ദേശ്യം. പതിനായിരം രൂപ ശമ്പളവും ഭക്ഷണവും വസ്ത്രങ്ങളും താമസവും വാഗ്ദാനം ചെയ്തിരുന്നു.


കമലേശ്വരി ദുർഗിലെ ഒരു ഷെൽട്ടർ ഹോമിൽ അഞ്ച് ദിവസം ചെലവഴിച്ചതിന് ശേഷം ജൂലൈ 30 ന് നാരായൺപൂരിലെ വീട്ടിലേക്ക് എത്തിയത്.


പത്താംക്ലാസ് വിദ്യാഭ്യാസമുള്ള കമലേശ്വരി നാരായണ്‍പുര്‍ ജില്ലാ ആസ്ഥാനത്തേക്ക് ദിവസവും പത്തുകിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയാണ് ജോലിക്കുപോകുന്നത്. ദിവസവും 250 രൂപ മാത്രമാണ് പ്രതിഫലമായി ലഭിച്ചിരുന്നത്.


നാരായൺപൂർ ജില്ലയിൽ നിന്നുള്ള മൂന്ന് സ്ത്രീകളെ നിർബന്ധിച്ച് മതപരിവർത്തനം നടത്തി കടത്തിയെന്നാരോപിച്ച് ഒരു പ്രാദേശിക ബജ്‌റംഗ്ദൾ പ്രവർത്തകന്റെ പരാതിയെത്തുടർന്ന് ജൂലൈ 25 നാണ് പൊലീസ് നടപടി ഉണ്ടായത്. കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാൻസിസ്, സഹായി സുഖ്മാൻ മാണ്ഡവി എന്നിവരെ റെയിൽവേ പോലീസ് (ജിആർപി) സംസ്ഥാനത്തെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷാ നിയമപ്രകാരം ജയിലിലടച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home