കനത്തമഴ ; യമുനയിൽ ജലനിരപ്പ് കൂടി

ന്യൂഡൽഹി
ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നതോടെ യമുനാ നദി അപകടനിലയോടടുക്കുന്നു. ഡൽഹിയിൽ ഞായർ വൈകിട്ട് 204.4 മീറ്ററാണ് ജലനിരപ്പ് രേഖപ്പെടുത്തിയത്. തുടർന്ന് താഴ്‌ന്ന പ്രദേശങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.
നദിയിലെ ജലനിരപ്പ് സൂഷ്‌മമായി നിരീക്ഷിക്കുകയാണെന്ന് സർക്കാർ അറിയിച്ചു. ഹരിയാനയിൽനിന്നുള്ള ജലം വഹിച്ചെത്തുന്ന ഹാത്‌നികുണ്ഡ് കനാലിലും ക്രമേണ ജലമൊഴുക്ക് ശക്തമാകുന്നുണ്ട്. ഈ നില തുടർന്നാൽ തിങ്കളാഴ്‌ചതന്നെ യമുന അപകടനില മറികടക്കും.
യുപിയിലും പ്രളയക്കെടുതി രൂക്ഷമായി. ഗംഗാനദി കരകവിഞ്ഞതോടെ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പ്രയാഗ്‌രാജിൽ എസ്‌ഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചു. വാരാണസിയിലും ഗംഗാനദിയിൽ പ്രളയജലം താഴ്‌ന്നപ്രദേശങ്ങളിലേക്ക് കയറിത്തുടങ്ങി.








0 comments