യമുനയിൽ ജലനിരപ്പ് അപകടരേഖ കവിഞ്ഞു; ഇനിയും ഉയർന്നേക്കുമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി : യമുനയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ഡൽഹിയിൽ ജലനിരപ്പ് അപകടരേഖയും കടന്നു. 205.33 മീറ്ററാണ് അപകടനില. ചൊവ്വാഴ്ച രാവിലെ ഡൽഹിയിലെ പഴയ റെയിൽവേ പാലത്തിൽ യമുന നദിയിലെ ജലനിരപ്പ് 205.80 മീറ്ററായി ഉയർന്നു. ജലനിരപ്പ് ഉയരുന്നത് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നുണ്ട്. പുലർച്ചെ രാവിലെ 205.68 മീറ്ററായിരുന്ന ജലനിരപ്പ് പിന്നീട് 205.80 ആയി ഉയരുകയായിരുന്നു.
സാഹചര്യം കൈകാര്യം ചെയ്യാൻ സർക്കാർ പൂർണ്ണമായും തയ്യാറാണെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത തിങ്കളാഴ്ച പറഞ്ഞു.
ഹാത്നികുണ്ഡ് ബാരേജിൽ നിന്ന് 1.76 ലക്ഷം ക്യൂസെക് വെള്ളവും വസീറാബാദ് ബാരേജിൽ നിന്ന് 69,210 ലക്ഷം ക്യൂസെക് വെള്ളവും ഓഖ്‌ല ബാരേജിൽ നിന്ന് 73,619 ലക്ഷം ക്യൂസെക് വെള്ളവും പുറത്തേക്ക് ഒഴുകിയെത്തിയതായി അവർ പറഞ്ഞു. മൂന്ന് അണക്കെട്ടുകളിൽ നിന്നുള്ള ജലപ്രവാഹത്തെത്തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയരുകയായിരുന്നു.
യമുന നദീതടങ്ങളിൽ താമസിക്കുന്നവരോട് മാറിത്താമസിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ യമുനയിലെ ജലനിരപ്പ് 206 മീറ്ററിലെത്തുമെന്നാണ് പ്രവചിക്കപ്പെടുന്നത്.








0 comments