ഡൽഹി വിമാനത്താവളത്തിൽ സുരക്ഷാ ആശങ്കയുണ്ടാക്കി അഫ്ഗാൻ വിമാനം; റൺവെ മാറിയിറങ്ങി

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ വിമാനം റൺവേ മാറിയിറങ്ങി. കാബൂളിൽ നിന്നുള്ള അരിയാന അഫ്ഗാൻ എയർലൈൻസ് വിമാനമാണ് റൺവേ മാറി ഇറങ്ങിയത്. ലാൻഡിങ് റൺവേയ്ക്ക് പകരം വിമാനം ടേക്ക് ഓഫ് റൺവേയിലാണ് ഇറങ്ങിയത്.
ടേക്ക് ഓഫ് റൺവേയിൽ മറ്റു വിമാനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.അരിയാന അഫ്ഗാൻ എയർലൈൻസിൻറെ വിമാനം ഇന്നലെ ഉച്ചതിരിഞ്ഞാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ സുരക്ഷാ ആശങ്കയുണ്ടാക്കിയത്.
എ310 വിമാനം റൺവേ 29എല്ലിൽ (29L) ആണ് വിമാനം ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ റൺവെ 29ആറിൽ (29R) ആണ് ഇറക്കിയത്.









0 comments