യുഎസ് പ്രതികാരച്ചുങ്കം : ഇന്ത്യ, ചൈന ജിഡിപി വളര്‍ച്ച വര്‍ധിക്കുമെന്ന് ലോക ബാങ്ക്

കൊച്ചി
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കനത്ത ഇറക്കുമതി ചുങ്കം അടിച്ചേല്‍പ്പിച്ചതിന്റെ പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയും ചൈനയും മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ വളര്‍ച്ച (ജിഡിപി) കൈവരിക്കുമെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട്. 2025 –26 സാമ്പത്തികവര്‍ഷം ഇന്ത്യ 6.5 ശതമാനം വളര്‍ച്ച നേടുമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. ജൂണിലെ റിപ്പോര്‍ട്ടില്‍ 6.3 ശതമാനമാണ് കണക്കാക്കിയിരുന്നത്.
ഇന്ത്യയിൽ ജിഎസ്ടി പരിഷ്കരണം ആഭ്യന്തര ആവശ്യം വര്‍ധിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍, യുഎസിന്റെ അധികചുങ്കംമൂലം അടുത്ത സാമ്പത്തികവര്‍ഷം വളര്‍ച്ച 0.2 ശതമാനം കുറഞ്ഞ് 6.3 ശതമാനമായേക്കുമെന്നും റിപ്പോർട്ടിലുണ്ട്.
ചൈനയുടെ വളര്‍ച്ചാനിരക്ക് 2025ല്‍ 4.8 ശതമാനമായിരിക്കുമെന്നാണ് കിഴക്കൻ ഏഷ്യക്കും പസഫിക് മേഖലയ്ക്കുള്ള ദ്വൈവാർഷിക സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നത്. വളര്‍ച്ച നാലുശതമാനമായിരിക്കുമെന്നാണ് യുഎസ് – ചൈന വ്യാപാരയുദ്ധം രൂക്ഷമായിരുന്ന ഏപ്രിലില്‍ പറഞ്ഞത്. അടുത്തവര്‍ഷം 4.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ചൈനയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് സർക്കാർ പിന്തുണയുടെ ഗുണം ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.









0 comments