ചെന്നൈ- ആലപ്പുഴ എക്‌സ്പ്രസിൽനിന്ന് വേർപെടുത്തിയ കോച്ചിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

ചെന്നൈ: ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ യാർഡിലെ ട്രെയിൽ കോച്ചിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലാണ്. 50 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു സ്ത്രീയുടേതാണ് മൃതദേഹം എന്ന് കരുതുന്നു.
ചെന്നൈ സെൻട്രൽ യാർഡിലേക്ക് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുവന്ന ആലപ്പുഴ എക്സ്പ്രസിന്റെ വേർപെടുത്തിയ ഒരു കോച്ചിൽ നിന്നാണ് അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഫാൻ തകരാറിലായതിനാൽ 10 ദിവസത്തിലേറെയായി യാർഡിൽ കോച്ചുകൾ അറ്റകുറ്റപ്പണിക്കായി വേർപെടുത്തിയിരിക്കുകയായിരുന്നു.
മൃതദേഹത്തിന് ഏകദേശം ഏഴ് ദിവസത്തോളം പഴക്കമുള്ളതായി റെയിൽവേ പോലീസ് പറഞ്ഞു. വീർത്ത് അഴുകിയ അവസ്ഥയിലായിരുന്നു മൃതദേഹം. യാർഡിൽ തുറന്നു കിടക്കുകയായിരുന്ന കോച്ചിൽനിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് റെയിൽവേ ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സ്ത്രീ ഈ കോച്ചിനടുത്തേക്കു നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി. സ്ത്രീയുടെ മരണം സംബന്ധിച്ച് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.









0 comments