ഭർത്താവ് വീഡിയോ കോളിൽ; ഫോൺ നദിയിൽ മുക്കി 'ഡിജിറ്റൽ സ്നാനം' നടത്തി യുവതി

പ്രയാഗ്രാജ് : ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന കുംഭമേളയ്ക്കിടെ ഫോൺ നദിയിൽ മുക്കി പങ്കാളിക്ക് 'ഡിജിറ്റൽ സ്നാനം' നടത്തി യുവതി. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. കുംഭമേളയ്ക്കെത്തിയ യുവതിയാണ് തനിക്കൊപ്പം ഭർത്താവിനെയും 'ഡിജിറ്റൽ സ്നാനം' ചെയ്യിപ്പിച്ചത്. ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്ന യുവതി അതിനിടെ ഗംഗയിലിറങ്ങി ഫോൺ നദിയിൽ മുക്കി സ്നാനം നടത്തുന്നതാണ് വീഡിയോയിൽ കാണുന്നത്.
പല തവണ ഫോൺ നദിയിൽ മുക്കിയെടുക്കുന്നതും കാണാം. വീഡിയോ പുറത്തുവന്നതോടെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. ഇതോടെ പലതരത്തിലുള്ള ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. ഫോൺ പോലെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ വെള്ളത്തിൽ മുക്കി ഇത്തരത്തിൽ ഡിജിറ്റൽ സ്നാനം നടത്തുന്നത് ശരിയല്ലെന്നാണ് പലരുടെയും കമന്റ്. ഡിജിറ്റൽ സ്നാനം നടത്തിയ യുവാവിനോട് ഉടൻ തന്നെ ഡ്രസ് മാറി തല തോർത്താൻ ഉപദേശിക്കുന്ന കമന്റുകളും വ്യാപകമായി വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.









0 comments