തലയ്ക്ക് 17 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് വനിതാ നേതാവ് കീഴടങ്ങി

Image: Gemini AI
റായ്പൂർ: 17 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് വനിതാ നേതാവ് ഛത്തീസ്ഗഢില്‍ കീഴടങ്ങി. കംല സോദി (30) എന്ന മാവോയിസ്റ്റാണ്
ഘയിരാഘട്ട്- ഛുയിഘടൻ മേഖലയിൽ പൊലീസിന് മുന്നിൽ വ്യാഴാഴ്ച കീഴടങ്ങിയത്.
ബസ്തർ മേഖലയിലും മധ്യപ്രദേശ്- മഹാരാഷ്ട്ര- ഛത്തീസ്ഗഢ് മേഖലകളിലും സജീവമായി പ്രവർത്തിച്ച മാവോയിസ്റ്റാണ് കംല എന്ന് പൊലീസ് അറിയിച്ചു. 14 വർഷത്തോളമായി ഇവർ നിരോധിത സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു. പുതുതായി സംഘടനയിലേക്ക് ആളെ ചേർക്കുന്നതിലും സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും കംല സജീവമായി ഇടപെട്ടിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.









0 comments