ബീഹാറിൽ ഓടിക്കൊണ്ടിരിക്കുന്ന ആംബുലൻസിൽ കൂട്ടബലാത്സംഗം

പാട്ന: ബീഹാറിൽ ഓടിക്കൊണ്ടിരിക്കുന്ന ആംബുലൻസിൽ കൂട്ടബലാത്സംഗം. ബോധ് ഗയ ഗയ ജില്ലയിൽ ഹോം ഗാർഡ് റിക്രൂട്ട്മെന്റിനിടെ ബോധം നഷ്ടപ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആംബുലൻസിൽ വച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. 26കാരിയായ യുവതിയാണ് ബലാത്സംഗത്തിനിരയായത്.
ആംബുലൻസ് ഡ്രൈവറും സഹായിയുമാണ് ബലാത്സംഗം ചെയ്തത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 24ന് ബോധ് ഗയയിലെ ബീഹാർ മിലിട്ടറി പോലീസ് ഗ്രൗണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന ഹോം ഗാർഡ് റിക്രൂട്ട്മെന്റ് പരിശീലനത്തിനിടെയാണ് സംഭവം. ശാരീരിക ക്ഷമതാ പരിശോധന നടത്തുന്നതിനിടെയായിരുന്നു യുവതി ബോധരഹിതയായത്.
സംഭവസ്ഥലത്തുണ്ടായിരുന്ന ആംബുലൻസിൽ യുവതിയെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിയ ഉടനെ യുവതി താൻ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് പരാതിപ്പെട്ടു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.









0 comments