ഡൽഹിയിൽ യുവതി മരിച്ച നിലയിൽ: മൃതദേഹത്തിൽ വെടിയേറ്റ പാടുകൾ

found dead
വെബ് ഡെസ്ക്

Published on Apr 15, 2025, 01:21 PM | 1 min read

ന്യൂഡൽഹി : ന്യൂഡൽഹിയിലെ ഷഹ്​ദാരയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ശരീരത്തിൽ വെടിയേറ്റ പാടുകളുണ്ട്. തിങ്കൾ രാത്രിയാണ് ഷഹ്​ദാരയിലെ ജിടിബി എൻക്ലേവിൽ യുവതിക്ക് വെടിയേറ്റെന്നു പറഞ്ഞ് പൊലീസിന് സന്ദേശം ലഭിക്കുന്നത്. സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് മൃതദേഹം കണ്ടെത്തിയത്.


മൃതദേഹത്തിൽ വെടിയേറ്റ രണ്ട് മുറിവുകളുണ്ട്. ഏകദേശം 20 വയസ് പ്രായമുള്ള യുവതിയുടെ മൃത​ദേഹമാണ് കണ്ടെത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home