ട്രക്ക് കയറി റോഡിൽ കിടന്ന ഭാര്യയെ രക്ഷിക്കാൻ ആരുമെത്തിയില്ല; മൃതദേഹം ബെെക്കിൽ കെട്ടി കൊണ്ടുപോയി ഭർത്താവ്

ന്യൂഡല്‍ഹി: ട്രക്ക് കയറി ഗുരുതരമായി പരിക്കേറ്റ ഭാര്യയെ രക്ഷിക്കാൻ ആരുമെത്താത്തതിനാൽ മൃതദേഹം ബെെക്കിൽ കെട്ടി കൊണ്ടുപോയി ഭർത്താവ്. നാഗ്പൂരിൽ നിന്നാണ് വേദന നിറഞ്ഞ ദൃശ്യം കാണാനായത്. ട്രക്ക് കയറി റോഡിൽ കിടന്ന ഭാര്യയെ രക്ഷിക്കുന്നതിനായി നിരവധി വാഹനങ്ങൾക്ക് കെെകാണിച്ചെങ്കിലും ഒന്നും നിർത്തിയില്ല. തുടർന്ന് വേറൊരു വഴിയും കാണാഞ്ഞതിനാൽ ബെെക്കിന് പിറകിൽ കെട്ടി കൊണ്ടുപോവുകയായിരുന്നു. ഭാര്യയെ രക്ഷിക്കാൻ വഴിയാത്രക്കാരോട് കരഞ്ഞ് പറഞ്ഞെങ്കിലും ആരും സഹായിക്കാനെത്തിയില്ല.അമിത് യാദവിനാണ് ദുരനുഭവം നേരിട്ടത്.
അമിത് ബെെക്കിൽ പോകുന്നതിന്റെ ദൃശ്യം പകർത്തിയ പൊലീസ് യുവാവിന്റെ വണ്ടി പിന്നീട് തടയുകയായിരുന്നു. ഇന്നലെയായിരുന്നു സംഭവം നടന്നത്. നാഗ്പൂരിലെ ലോണറയിൽ നിന്നും മധ്യപ്രദേശിലെ കരൺപൂരിലേക്കായിരുന്നു ദമ്പതികൾ യാത്ര ചെയ്തത്. നാഗ്പൂർ - ജബൽപൂർ ഹെെവേയിലായിരുന്നു അപകടം. ഇടിച്ച ട്രക്ക് നിർത്താതെ പോകുകയായിരുന്നു.
ഭാര്യയെ ബെെക്കിൽ കെട്ടിപോവുന്നനൃത് കണ്ട പൊലീസ് ഉടൻ അമിത് യാദവിനെ തടഞ്ഞ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലെത്തിച്ചു. അപകട മരണത്തിന് കേസും രഡിസ്റ്റർ ചെയ്തു.
പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭ്യമായ ശേഷം കൂടുതൽ അന്വഷണമുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.









0 comments