11 കോടി വില വരുന്ന കൊക്കെയ്നുമായി യുവതി മുംബൈയിൽ അറസ്റ്റിൽ

മുംബൈ : 11 കോടിയോളം രൂപ വില വരുന്ന കൊക്കെയ്നുമായി മുംബൈയിൽ യുവതി അറസ്റ്റിൽ. ബ്രസീലിലെ സാവോ പോളോയിൽ നിന്നും മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യുവതിയെയാണ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന വിവരത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയെ പിടികൂടിയത്.
ചോദ്യം ചെയ്യലിൽ കൊക്കെയ്ൻ ക്യാപ്സ്യൂളുകൾ വിഴുങ്ങിയതായി യുവതി പറഞ്ഞു. ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നിന്ന് 100 ക്യാപ്സ്യൂളുകൾ കണ്ടെത്തി. 1.9 കിലോഗ്രാം കൊക്കെയ്നാണ് കണ്ടെത്തിയത്. യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ നവംബറിലും സമാനമായ രീതിയിൽ മുംബൈ വിമാനത്താവളത്തിൽനിന്ന് മയക്കുമരുന്ന് പിടികൂടിയിരുന്നു. 3.4 കിലോഗ്രാം കൊക്കെയ്നാണ് അന്ന് പിടികൂടിയത്.









0 comments