തന്നെ കബളിപ്പിച്ചത് തിരിച്ചറിഞ്ഞു: യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു

ലക്നൗ: ടീച്ചറുടെ മുഖത്തേക്ക് ആസിഡ് എറിഞ്ഞ യുവാവ് അറസ്റ്റിൽ. ജഹാൻവി എന്ന് പേര് മാറ്റി ആൾമാറാട്ടം നടത്തിയ അർച്ചനയെയും പൊലീസ് അറസ്റ്റ് ചെയ്തു. അംറോഹ ജില്ലയിലെ ടിഗ്രി ഗ്രാമത്തിലെ നിഷു തിവാരിയയാണ് ആസിഡ് ആക്രമണത്തെ തുടർന്ന് അറസ്റ്റിലായത്.
22 കാരിയായ ടീച്ചർ സ്‍കൂൾ കഴിഞ്ഞ് പോകുന്ന വഴിയിൽ ഇയാൾ സ്കൂട്ടറിലെത്തി ആസിഡ് മുഖത്തേക്കെറിയുകയായിരുന്നു. ദേഹ്പ ഗ്രാമത്തിലാണ് അക്രമസംഭവം. 20 മുതൽ 30 ശതമാനം വരെ മുഖത്ത് പൊള്ളലേറ്റിട്ടുണ്ട്.
ടീച്ചറെ ആശുപത്രിയിലാക്കിയതിന് പിന്നാലെ പൊലീസ് യുവാവിനായി തെരച്ചിൽ ആരംഭിച്ചു. എന്നാൽ ഇയാളെ പിടിക്കുക എളുപ്പമായിരുന്നില്ല. അടുത്തുള്ള കല്യാൺപൂർ ഗ്രാമത്തിൽ നിഷു എത്തി.
പൊലീസ് പിന്തുടർന്നു. തോക്ക് കെെവശമുണ്ടായിരുന്ന നിഷു പൊലീസിനുനേരെ വെടിയുതിർക്കുന്നതാണ് പിന്നാട് കാണാനാായത്. തിരിച്ച് പൊലീസും വെടിവെച്ചു. ഇയാളുടെ രണ്ട് കാലിനും വെടികൊള്ളുകയായിരുന്നു.
പരിക്കോടെ നിഷു കീഴടങ്ങുകയായിരുന്നു. തുടർന്ന് ആശുപത്രിയിലാക്കുകയും തോക്കും കാട്രിഡ്ജുകളും സ്കൂട്ടറും ഇയാളിൽ നിന്നും പിടിച്ചെടുത്തു.യുവതിക്ക് നിരവധി സ്ഥലത്ത് പൊള്ളലേറ്റിട്ടുണ്ട്. എങ്കിലും അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയുമായി താൻ അടുപ്പത്തിലായിരുന്നെന്ന് നിഷു പൊലീസിനോട് പറഞ്ഞു. ഡോ. അർച്ചന എന്ന പേരിൽ പരിചയപ്പെട്ട യുവതി തനിക്കൊരു സഹോദരി ഉണ്ടെന്നും അവളുടെ പേര് ജഹാൻവി എന്നാണെന്നും ഒരു പട്ടാളക്കാരനുമായി അവൾ ബന്ധത്തിലാണെന്നും പക്ഷെ അയാൾ മറ്റൊരു പെണ്ണിനെ കല്യാണം കഴിക്കാനിരിക്കുകാണെന്നും അർച്ചന നിഷുവിനെ പറഞ്ഞുധരിപ്പിച്ചു.
പട്ടാളക്കാരന്റെ കാമുകിയോട് പ്രതികാരം ചോദിക്കാൻ നിഷുവിനോട് അർച്ചന പറയുകയായിരുന്നു.എന്നാൽ അർച്ചന തന്നെയായിരുന്നു ആൾമാറാട്ടത്തിലൂടെ എത്തിയ ജഹാൻവി എന്ന് പിന്നീട് നിഷു മനസിലാക്കി. അർച്ചന പറഞ്ഞതനുസരിച്ച് ആസിഡ് കൊണ്ടുവന്ന നിഷു തന്നെ കബളിപ്പിച്ച അർച്ചനക്ക് നേരെ തന്നെ അത് പ്രയോഗിക്കുകയായിരുന്നു.
യുവതിയുടെ കല്യാണം നേരത്തെ കഴിയുകയും മൂന്ന് മക്കളുമുണ്ടായിരുന്നു. നിഷുവിനെ കബളിപ്പിക്കുന്നത് എളുപ്പത്തിലാക്കാനായി തന്റെ മുഖത്തുണ്ടായിരുന്ന മറുകും അർച്ചന മാറ്റി- പൊലീസ് പറഞ്ഞു









0 comments