മഹാരാഷ്ട്രയിൽ ഹിന്ദി നിർബന്ധമാക്കാൻ അനുവദിക്കില്ല: ഉദ്ധവ് താക്കറെ

ഉദ്ധവ് താക്കറെ photo credit: pti
മുംബൈ: മഹാരാഷ്‌ട്രയിൽ ഹിന്ദി നിർബന്ധമാക്കാൻ അനുവദിക്കില്ലെന്ന് ശിവസേന(യുബിടി) മേധാവി ഉദ്ധവ് താക്കറെ. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിനു പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം. മഹാരാഷ്ട്രയിൽ ഹിന്ദി നിർബന്ധമാക്കാൻ തന്റെ പാർടി അനുവദിക്കില്ലെന്ന് ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ പറഞ്ഞു.
ശിവസേനയുടെ തൊഴിലാളി വിഭാഗമായ ഭാരതീയ കാംഗർ സേനയുടെ പരിപാടിയിൽ സംസാരിക്കവെയായിരുന്നു താക്കറെ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പാർടിക്ക് ഹിന്ദി ഭാഷയോട് ഒരു വെറുപ്പും ഇല്ലെന്നും എന്നാൽ എന്തിനാണ് അത് നിർബന്ധിതമാക്കുന്നതെന്നും താക്കറെ ചോദിച്ചു.
മറാത്തി, ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ 1 മുതൽ 5 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.









0 comments