വിധവയായ ദളിത് യുവതിയെ ബസിൽ കൂട്ടബലാത്സംഗം ചെയ്തു; ഡ്രൈവറും കണ്ടക്ടറുമടക്കം 3 പേർ പിടിയിൽ

ബംഗളൂരു : വിജയനഗറിൽ മക്കൾക്കൊപ്പം സ്വകാര്യ ബസിൽ കയറിയ വിധവയായ യുവതിയെ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ മൂന്ന് പേർ കൂട്ടബലാത്സംഗം ചെയ്തു. കേസിൽ മൂന്നുപേരെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 31ന് ചെന്നാപുരയിലാണ് 28 വയസ്സുകാരിയായ ദലിത് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്.
ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത ശേഷം ദാവനഗെരെയിലേക്കു മടങ്ങുന്നതിനാണ് യുവതി ബസിൽ കയറിയത്. പ്രതിഷേധവുമായി ദലിത് സംഘടനകൾ രംഗത്തെത്തിയതോടെയായിരുന്നു അറസ്റ്റ്.









0 comments