‘ഞങ്ങളുടെത് ഞങ്ങൾക്ക് കിട്ടണം’; സംഭല്‍ ഷാഹി ജുമാമസ്ജിദ് വിഷയത്തിൽ വീണ്ടും വിഷം ചൊരിഞ്ഞ് യോഗി

ലഖ്നൗ: സംഭല്‍ ഷാഹി ജുമാമസ്ജിദില്‍ വിദ്വേഷ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഞങ്ങളുടെത് ഞങ്ങൾക്ക് ലഭിക്കണമെന്നായിരുന്നു മസ്ജിദ് വിഷയത്തിൽ യോഗി ആദിത്യനാഥ് പറഞ്ഞത്. നിയമസഭയിലെ പ്രസംഗത്തിനിടെയായിരുന്നു യോഗിയുടെ വിദ്വേഷ പരാമര്‍ശം. നിലവിൽ സംഭല്‍ ഷാഹി ജുമാമസ്ജിദ് ഉടമസ്ഥാവകാശ തര്‍ക്കം കോടതിയുടെ പരിഗണനയിലാണ്.
ഞങ്ങൾ ഹിന്ദുക്കൾക്ക് അവകാശപ്പെട്ടത് തങ്ങള്‍ക്ക് ലഭ്യമാക്കണമെന്നായിരുന്നു യോഗി പറഞ്ഞത്. സത്യം എപ്പോഴും കൈപ്പേറിയതാണ് അത് അംഗീകരിക്കാന്‍ ആൾക്കാർക്ക് ധൈര്യം ഉണ്ടാകണം. ഞങ്ങളുടെ ചരിത്രവും പൈതൃകവും ഞങ്ങൾ തിരിച്ചു പിടിക്കും. ഇത് ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. യോഗി പറഞ്ഞു.
അതേസമയം ജുമാമസ്ജിദിനെ തർക്ക മന്ദിരം എന്നാക്കി അലഹാബാദ് കോടതി ഉത്തരവിട്ടു. കോടതി സ്റ്റെനോഗ്രാഫ്‌റോട് മസ്ജിദിന്റെ പേരിനു പകരം തര്‍ക്ക ഭൂമി എന്ന് മാറ്റി എഴുതാനും കോടതി നിര്‍ദ്ദേശം നല്‍കി.
യോഗിയുടെ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സമാജ് വാദി പാര്‍ട്ടിയടക്കം പ്രതിപക്ഷം രംഗത്തെത്തി. യോഗി സർക്കാർ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നായിരുന്നു സമാജ്‍വാദി പാർട്ടി പറഞ്ഞത്. 1991ലെ ആരാധനാ നിയമം എവിടെ പോയി എന്ന് ചോദിച്ച് കോൺഗ്രസും രംഗത്തെത്തി.









0 comments