യമുനയിൽ ജലനിരപ്പ് ഉയര്‍ന്നു; അപകടരേഖയും കടന്നു

ന്യൂഡൽഹി: അയൽസംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുന്നതിനിടെ ഡൽഹിയിൽ യമുന നദിയിൽ ജലനിരപ്പ് അപകടനിലയിലേയ്ക്ക്. ശനിയാഴ്ച വൈകിട്ട് പഴയ റെയിൽവേ പാലത്തിന് സമീപം 205.22 മീറ്ററായി ഉയർന്നു. നഗരത്തിലേക്കുള്ള മുന്നറിയിപ്പ് അടയാളം 204.50 മീറ്ററും അപകടരേഖ 205.33 മീറ്ററുമാണ്. ഞായറാഴ്ച രാവിലെ ഡൽഹിയിലെ യമുനയിലെ ജലനിരപ്പ് അപകടരേഖ കടന്നു.
ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ, വെള്ള പ്പൊക്ക സാഹചര്യം നേരിടു ന്നതിനു മുന്നൊരുക്കം തുടങ്ങിയതായി അധികൃതർ പറഞ്ഞു. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ആരംഭിച്ചു. വസിരാബാദ്, ഹത്നികുണ്ഡ് ബാരേജുകളിൽനിന്ന് ഒഴുക്ക് ശക്തമായതാണ് ജലനിരപ്പുയരാൻ കാരണം. ഹത്നികുണ്ഡിൽനിന്നു മാത്രം മണിക്കൂറിൽ 46,968 ക്യുസെക്സ് വെള്ള മാണ് നദിയിലേയെത്തുന്നത്.
ഇന്ന് മുതൽ സെപ്തംബർ 2 വരെ ന്യൂഡൽഹിയിൽ പൊതുവെ മേഘാവൃതമായ ആകാശവും മിതമായ മഴയും ഉണ്ടാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. സെപ്തംബർ 3, 4, 5 ദിവസങ്ങളിൽ ഇടിയോടുകൂടിയ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.








0 comments