നഗരങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക് ‘വോട്ടർ അധികാർ യാത്ര’

ന്യൂഡൽഹി
‘വോട്ട് മോഷണം അനുവദിക്കില്ല’ എന്ന മുദ്രാവാക്യം മുഴക്കി ബിഹാറിൽ ഇന്ത്യ കൂട്ടായ്‌മയുടെ ‘വോട്ടർ അധികാർ യാത്ര’ അഞ്ചാം ദിവസത്തിലേക്ക്. ഒരു ദിവസത്തെ ഇടവേളയ്‌ക്കുശേഷം വ്യാഴാഴ്‌ച ലാഖിസാറയിൽനിന്ന് റാലി പുനരാരംഭിച്ചു. രാഹുൽ ഗാന്ധിയും തേജസ്വി യാദവും വാഹനറാലിയിൽ പങ്കെടുത്തു. വലിയ ജനപിന്തുണയാണ് നാലാം ദിവസവും റാലിക്ക് ലഭിച്ചത്.
സമാജ്‌വാദി നേതാവ് അഖിലേഷ് യാദവ് 28ന് യാത്രയ്‌ക്കൊപ്പം ചേരും. മുതിര്‍ന്ന സിപിഐ എം നേതാവ് സുഭാഷിണി അലി അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിൽ ഞായറാഴ്‌ച സാസാറാമിൽ നിന്നാണ് റാലി ആരംഭിച്ചത്. 23 ജില്ലകളിലൂടെ 1300 കിലോമീറ്റർ സഞ്ചരിച്ച് സെപ്തംബർ ഒന്നിന് മഹാസമ്മേളനത്തോടെ പട്‌നയിൽ റാലി സമാപിക്കും.









0 comments