കുംഭമേളയിലെ സ്‌ത്രീകളുടെ ദൃശ്യങ്ങൾ 'വിൽപ്പനയ്‌ക്ക്': കേസെടുത്ത് പൊലീസ്


സ്വന്തം ലേഖകൻ
Published on Feb 20, 2025, 07:33 PM | 1 min read
ന്യൂഡൽഹി: പ്രയാഗ്‌രാജിലെ കുംഭമേളയോടനുബന്ധിച്ച് സ്‌ത്രീകൾ കുളിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും വിൽപ്പനയ്‌ക്ക് വെച്ച സംഭവത്തിൽ കേസെടുത്ത് യുപി പൊലീസ്. ഇത്തരത്തിൽ വീഡിയോകൾ പോസ്‌റ്റ് ചെയ്യുകയും ചിത്രങ്ങൾ വിൽക്കുകയും ചെയ്‌ത് രണ്ട് സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെയാണ് ഡിജിപിയുടെ നിർദേശാനുസരണം കോട്‌വാലി കുംഭമേള പോലീസ് സ്റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തത്.
വനിത തീർഥാടകരുടെ അനുചിതമായ ചിത്രങ്ങൾ ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ് ചെയ്‌ത സംഭവത്തിലും കേസ് എടുത്തിട്ടുണ്ട്. കുറ്റവാളികളുടെ വിവരങ്ങൾ നൽകാൻ യുപി പൊലീസ് മെറ്റ കമ്പനിയോട് ആവശ്യപ്പെട്ടു. ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം എന്നിവ വഴിയാണ് കുളിക്കുന്നതും വസ്‌ത്രം മാറുന്നതുമായ ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നത്. ഒരു ചിത്രത്തിന് രണ്ടായിരത്തോളം രൂപ ഈടാക്കിയാണ് വിൽപ്പനയെന്നും നടത്തിയതെന്നും പൊലീസ് കണ്ടെത്തി. കുറ്റവാളികളെ കണ്ടെത്താൻ ശ്രമം ഊർജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.









0 comments