ഉപരാഷ്ട്രപതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

ന്യൂഡൽഹി: നെഞ്ചുവേദനയെ തുടർന്ന് എയിംസിൽ പ്രവേശിപ്പിച്ച ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻഖറിന്റെ ആരോഗ്യനിലമെച്ചപ്പെട്ടു. ഞായറാഴ്‌ച പുലർച്ചെ രണ്ടോടെയാണ് നെഞ്ചുവേദനയും ശാരീരികഅസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടതിനെ തുടർന്ന് എയിംസിൽ എത്തിച്ചത്. തീവ്ര പരിചരണ വിഭാഗത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആരോഗ്യമന്ത്രി ജെ പി നദ്ദ തുടങ്ങിയവർ എയിംസിലെത്തി ആരോഗ്യവിവരം അന്വേഷിച്ചു.









0 comments