ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ്‌; സ്ഥാനാര്‍ഥി ചര്‍ച്ച സജീവം

election
avatar
സ്വന്തം ലേഖകൻ

Published on Aug 17, 2025, 02:26 AM | 1 min read

ന്യൂഡൽഹി: ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ എൻഡിഎയിലും പ്രതിപക്ഷ ഇന്ത്യ കൂട്ടായ്‌മയിലും സജീവമായി. ബിജെപിയുടെ പാർലമെന്ററി ബോർഡ്‌ യോഗം ഞായറാഴ്‌ചയാണ്‌. ഇന്ത്യ കൂട്ടായ്‌മയുടേത്‌ തിങ്കളാഴ്‌ചയും. ചൊവ്വാഴ്‌ച എൻഡിഎ എംപിമാരുടെ യോഗവുമുണ്ട്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ സംസാരിക്കും. വ്യാഴാഴ്‌ചവരെ പത്രിക സമർപ്പിക്കാം. തെരഞ്ഞെടുപ്പ്‌ ഒഴിവാക്കാൻ പ്രതിപക്ഷവുമായി ചർച്ച നടത്താൻ കേന്ദ്രമന്ത്രി രാജ്‌നാഥ്‌ സിങിനെ മോദി സർക്കാർ ചുമതലപ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ പ്രതിപക്ഷം മത്സരിക്കാനാണ്‌ സാധ്യത. മോദി സർക്കാരുമായി തെറ്റി ജഗ്‌ദീപ്‌ ധൻഖർ ജൂലൈ 21ന്‌ അപ്രതീക്ഷിതമായി രാജി വെച്ചതോടെയാണ്‌ ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിന്‌ വഴിയൊരുങ്ങിയത്‌. ഉറച്ച സംഘപരിവാർ പശ്ചാത്തലമുള്ള ഒരാളെ സ്ഥാനാർഥിയാക്കാനാണ്‌ നീക്കം.



deshabhimani section

Related News

View More
0 comments
Sort by

Home