ജാര്‍ഖണ്ഡിൽ വർഗീയ മുതലെടുപ്പിന് വിഎച്ച്‍പി ശ്രമം

റാഞ്ചി: ജാര്‍ഖണ്ഡിൽ വത്തിക്കാൻ സിറ്റി മാതൃകയില്‍ ദുര്‍ഗാപൂജ പന്തലുണ്ടാക്കിയതിന്റെ പേരിൽ വര്‍ഗീയ മുതലെടുപ്പിന് ബിജെപിയും വിഎച്ച്പിയും. റാഞ്ചിയിൽ ആര്‍ആര്‍ സ്പോര്‍ടിങ് ക്ലബ് ആണ് പന്തൽ തയ്യാറാക്കിയത്. ദുര്‍ഗാദേവിയുടെ വിഗ്രഹത്തിന് പുറമെ ക്രൈസ്‌തവ വിശ്വാസവുമായി ബന്ധപ്പെട്ട മറ്റു ചിത്രങ്ങളും പതിച്ചിരുന്നു. വിഎച്ച്പി പ്രതിഷേധമുയര്‍ത്തിയതോടെ യേശുവിന്റെ അടക്കമുള്ള ചിത്രങ്ങള്‍ മാറ്റി.
മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പന്തൽ രൂപകൽപ്പനയെന്നും നിഷ്‍കളങ്കരായ ആദിവാസികളെ തെറ്റായി നയിക്കാനുള്ള അപകടകരമായ പരീക്ഷണമാണിതെന്നും വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ ആരോപിച്ചു. ബിജെപി എംഎൽഎയും പ്രതിപക്ഷനേതാവുമായ ബാബുലാൽ മറാണ്ടിയും വിമര്‍ശവുമായി രംഗത്തെത്തി. സാഹോദര്യം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പന്തൽ തയ്യാറാക്കിയതെന്നും രാഷ്ട്രീയനേട്ടത്തിനായി ആഘോഷങ്ങളെ ഉപയോഗിക്കുന്നവരുടെ വികാരം മാത്രമേ വ്രണപ്പെടൂവെന്നും സംഘാടകര്‍ പ്രതികരിച്ചു.









0 comments