print edition ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥം എന്നാക്കണമെന്ന് വിഎച്ച്പി

ന്യൂഡൽഹി: ഡൽഹിയുടെ പേര് "ഇന്ദ്രപ്രസ്ഥം' എന്നുമാറ്റണമെന്ന് വിശ്വഹിന്ദു പരിഷത്ത്. ബിജെപി നേതാവും ഡൽഹി സാംസ്കാരികമന്ത്രിയുമായ കപിൽ മിശ്രയ്ക്ക് ഈ ആവശ്യമുന്നയിച്ച് കത്തു നൽകി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ഡൽഹി റെയിൽവേ സ്റ്റേഷൻ, ഷാജഹാനാബാദ് ഡെവലപ്മെന്റ് ബോര്‍ഡ് എന്നിവയും ഇന്ദ്രപ്രസ്ഥം എന്നപേരിലാക്കണമെന്നും വിഎച്ച്പി നേതാവ് സുരേന്ദ്രകുമാര്‍ ഗുപ്ത ആവശ്യപ്പെട്ടു.









0 comments