ദേശീയഗാനത്തെ അംഗീകരിക്കില്ല; വിവാദ പരാമർശവുമായി ഹിന്ദു നേതാവ്‌

 maharaj
വെബ് ഡെസ്ക്

Published on Jan 08, 2025, 05:58 PM | 1 min read

മുംബൈ : ഇന്ത്യയുടെ ദേശീയ ഗാനം മാറ്റണമെന്ന്‌ ഹിന്ദു നേതാവ്‌. ജനഗണമന മാറ്റി പകരം 'വന്ദേമാതരം' ദേശീയഗാനമാക്കണമെന്നാണ്‌ രാംഗിരി മഹാരാജ്‌ പറഞ്ഞത്‌. ബംഗാളിയിൽ രബീന്ദ്രനാഥ ടാഗോർ രചിച്ച 'ജനഗണ മന' 1950 ജനുവരി 24-നാണ്‌ ഭരണഘടനാ അസംബ്ലി ദേശീയഗാനമായി അംഗീകരിച്ചത്‌.


"1911ൽ കൊൽക്കത്തയിൽ രവീന്ദ്രനാഥ ടാഗോർ പാടിയ ഗാനമാണിത്. അന്ന് രാഷ്ട്രം സ്വതന്ത്രമായിരുന്നില്ല. ഇന്ത്യയിൽ അനീതി നടപ്പാക്കിയിരുന്ന ബ്രിട്ടീഷ് രാജാവായിരുന്ന ജോർജ്ജ് അഞ്ചാമന്റെ മുന്നിലാണ്‌ അദ്ദേഹം ഈ ഗാനം ആലപിച്ചത്. അതിനാൽ തന്നെ ജനഗണമന ഇന്ത്യയെ അഭിസംബോധന ചെയ്യുന്നില്ല എന്നാണ്‌ രാംഗിരി മഹാരാജിന്റെ പരാമർശം.


വന്ദേമാതരത്തെ ദേശീയഗാനമാക്കിക്കൊണ്ട് അതിനായി ഒരു സമരം നടത്തേണ്ടിവരും, വന്ദേമാതരം നമ്മുടെ ദേശീയഗാനമാകണം എന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന 'മിഷൻ അയോധ്യ' എന്ന ചിത്രത്തിന്റെ ട്രെയിലറിന്റെ പ്രകാശനത്തിനെത്തിയതായിരുന്നു രാമഗിരി മഹാരാജ്. മുഹമ്മദ് നബിയെയും ഇസ്‌ലാമിനെയും കുറിച്ച് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിൽ രാമഗിരി മഹാരാജയുടെ പേരിൽ നിരവധികേസുകളുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home