ഉത്തരാഖണ്ഡിൽ കനത്ത മഞ്ഞുവീഴ്‌ച; 57 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്‌

mist

photo credit: X

വെബ് ഡെസ്ക്

Published on Feb 28, 2025, 02:32 PM | 1 min read

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുവീഴ്‌ചയിൽ നിരവധി തൊഴിലാളികൾ കുടുങ്ങിയതായി റിപ്പോർട്ട്‌. ചമോലി ജില്ലയിലെ മനയ്ക്ക് സമീപം വെള്ളിയാഴ്ച ഉണ്ടായ മഞ്ഞുവീഴ്‌ചയിൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ(ബിആർഒ) 57 തൊഴിലാളികൾ കുടുങ്ങിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.


മനയുടെ അതിർത്തി പ്രദേശത്തുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ക്യാമ്പിന് സമീപമാണ്‌ വൻ മഞ്ഞുവീഴ്‌ചയാണുണ്ടായത്‌. ഇവിടെ റോഡ് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന 57 തൊഴിലാളികളാണ്‌ കുടുങ്ങിയത്‌. ഇവരിൽ 10 തൊഴിലാളികളെ രക്ഷപ്പെടുത്തി മനയ്ക്ക് സമീപമുള്ള സൈനിക ക്യാമ്പിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. കനത്ത മഞ്ഞുവീഴ്ച കാരണം രക്ഷാപ്രവർത്തനം ദുർഘടമാണെന്നും പൊലീസ്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home