ലിവ് ഇൻ റിലേഷൻഷിപ്പുകളിൽ നിന്ന് വിട്ടുനിന്നില്ലെങ്കിൽ 50 കഷ്ണങ്ങളായേക്കാം; ആനന്ദിബെൻ പട്ടേൽ വീണ്ടും വിവാദത്തിൽ

ലക്നൗ: ലിവ് ഇൻ റിലേഷൻഷിപ്പ് സംബന്ധിച്ച വിവാദ പ്രസംഗവുമായി ബിജെപി നേതാവും ഉത്തർപ്രദേശ് ഗവർണറുമായ ആനന്ദിബെൻ പട്ടേൽ. എനിക്ക് പെൺകുട്ടികളോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ എന്ന് തുടങ്ങിയ പ്രസംഗത്തിൽ ലിവ് ഇൻ റിലേഷൻഷിപ്പുകൾ ഇപ്പോൾ ട്രെൻഡാണെന്നും പെൺകുട്ടികൾ അതിൽ നിന്ന് വിട്ടുനിൽക്കണമെന്നും നിങ്ങൾ 50 കഷ്ണങ്ങളായേക്കാമെന്നും ഗവർണർ പറഞ്ഞു. വാരാണസി മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിന്റെ ബിരുദദാന ചടങ്ങിനിടയിലായിരുന്നു സംഭവം.
ഇത് രണ്ടാമത്തെ വട്ടമാണ്റി ലേഷൻഷിപ്പുകളെക്കുറിച്ച് ഗവർണർ വിവാദ പ്രസംഗം നടത്തുന്നത്. ലിവ് ഇൻ റിലേഷൻഷിപ്പുകളുടെ പ്രശ്നം അനാഥാലയങ്ങൾ സന്ദർശിച്ചാൽ വെളിപ്പെടുമെന്നും 15-20 ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ ഒരു വയസ്സായ കുഞ്ഞുങ്ങളെയും കൊണ്ട് ക്യൂവിൽ നിൽക്കുന്നത് കാണാനാകുമെന്നും പറഞ്ഞതിനെതിരെ വ്യപക പ്രതിഷേധം ഉയർന്നിരുന്നു.









0 comments