പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി യുഎസ് വൈസ് പ്രസിഡന്റ്

photo credit: pti
ന്യൂഡൽഹി: യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി. പകൽ 9.30യോടെ ഡൽഹി പാലം വ്യോമസേനാ വിമാനത്താവളത്തിൽ എത്തിയ വാൻസിനെയും കുടുംബത്തെയും യുഎസ് ഉദ്യോഗസ്ഥരെയും കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. വൈകിട്ട് 6.30യ്‌ക്ക് വൈസ്‌പ്രസിഡന്റിനും കുടുംബത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌കല്യാൺ മാർഗിലെ വസതിയിൽ അത്താഴവിരുന്ന് നൽകി. ഇന്ത്യ–-അമേരിക്ക ഉഭയകക്ഷി വ്യാപാരകരാർ വേഗത്തിൽ യാഥാർഥ്യമാക്കുന്നതിനെ കുറിച്ചും ഇരുരാജ്യങ്ങളുടെയും സഹകരണവും പങ്കാളിത്തവും കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും വൈസ്‌പ്രസിഡന്റും പ്രധാനമന്ത്രിയും ചർച്ച ചെയ്‌തു.









0 comments