അഗസ്‌റ്റ വെസ്‌റ്റ്‌ലാൻഡ് അഴിമതി: ക്രിസ്റ്റ്യൻ മിഷേൽ ജയിൽമോചിതനാകുന്നു

ന്യൂഡൽഹി
: യുപിഎ സർക്കാരിന്റെ കാലത്ത് നടന്ന അഗസ്‌റ്റ വെസ്‌റ്റ്‌ലാൻഡ് ഹെലികോപ്‌റ്റർ അഴിമിതിക്കേസിലെ പ്രധാനപ്രതിയും ബ്രിട്ടീഷ് പൗരനുമായ ക്രിസ്‌റ്റ്യൻ മിഷേൽ ജയിൽ മോചിതനാകും. ജാമ്യം ലഭിച്ചുവെങ്കിലും തിഹാർ ജയിലിൽ തുടരുകയായിരുന്നു. ജാമ്യ വ്യവസ്ഥകളിൽ ഡൽഹി ഹൈക്കോടതി ഇളവ് നൽകിയതോടെയാണ് മോചനത്തിന് വഴിയൊരുങ്ങിയത്.
ബ്രിട്ടീഷ് പൗരനായതിനാൽ ആൾജാമ്യം എന്ന വ്യവസ്ഥ പാലിക്കാനാകില്ലെന്ന മിഷേലിന്റെ വാദം അംഗീകരിച്ചു.
പകരം 10 ലക്ഷംരൂപ കെട്ടിവച്ചാൽ മതിയെന്ന് വ്യവസ്ഥ ജസ്‌റ്റിസ് സ്വർണകാന്ത ശർമ്മ പരിഷ്‌ക്കരിച്ചു.
രാജ്യംവിടരുത്, പാസ്‌പോർട്ട് സമർപ്പിക്കണം തുടങ്ങിയ വ്യവസ്ഥകളുമുണ്ട്.









0 comments