ഉത്തർപ്രദേശ് ശിശുക്ഷേമ മന്ത്രി ബേബി റാണി മൗര്യ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

up minister.
വെബ് ഡെസ്ക്

Published on Oct 25, 2025, 06:54 AM | 1 min read

ലക്നൗ: ഉത്തർപ്രദേശിലുണ്ടായ കാര്‍ അപകടത്തിൽ നിന്നും മന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ശിശുക്ഷേമ വകുപ്പ് മന്ത്രി ബേബി റാണി മൗര്യയാണ് ആ​ഗ്ര - ലക്നൗ ഹെെവേയിലുണ്ടായ അപകടത്തിൽ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഹത്രാസ് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത് മടങ്ങവെയാണ് മന്ത്രി അപകടത്തിൽ പെട്ടത്.

ഫിറോസാബാദ് ജില്ലയിൽ നിന്നും 56 കിലോമീറ്റർ അകലെയാണ് സംഭവം.രണ്ട് വഴികളായിരുന്ന ​ഗതാ​ഗതം ഒറ്ററോഡാക്കി മാറ്റിയതായിരുന്നു അപകട കാരണം. എതിരെ വന്ന ട്രക്കിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് കാറിന് നേരെ വന്നിടിച്ചു. എന്നാൽ കാർ ഡ്രെെവർ വിദ​ഗ്ധമായി കാർ വെട്ടിച്ചതോടെ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. കാറിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍‌ക്കും അപകടമുണ്ടായില്ല.



deshabhimani section

Related News

View More
0 comments
Sort by

Home