രണ്ടാംസ്ഥാനത്ത് കോൺഗ്രസ് ഭരിക്കുന്ന കർണാടകം
മദ്യം വിറ്റ് പണമുണ്ടാക്കുന്നതില്‍ മുന്നില്‍ ഉത്തര്‍പ്രദേശ്

ന്യൂഡൽഹി
മദ്യ വിൽപ്പനയിലൂടെയുള്ള വരുമാനത്തിൽ രാജ്യത്ത് ഒന്നാമത് ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ഉത്തർപ്രദേശ് 2024–-25ൽ മദ്യം വിറ്റ് നേടിയത് 51,000 കോടി രൂപ.
മദ്യത്തിൽനിന്നുള്ള വരുമാനത്തിൽ രണ്ടാമത് കോൺഗ്രസ് ഭരിക്കുന്ന കർണാടകമാണ്–- 38,525 കോടി. ബിജെപി ഭരിക്കുന്ന മഹാരാഷ്‌ട്ര മൂന്നാമത്–- 30,500 കോടി രൂപ. കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ മദ്യവിൽപ്പനയിലൂടെ ഖജനാവിലെത്തിയത്- 25,618 കോടി. ആന്ധ്രാപ്രദേശ് അഞ്ചാമതും (21,300 കോടി) ബംഗാൾ ആറാമതും (20,444 കോടി) രാജസ്ഥാൻ ഏഴാമതുമാണ് (17,000 കോടി).
മദ്യ ഉപഭോഗം വ്യാപകമാക്കുംവിധം മദ്യനയത്തിൽ യുപിയിൽ കൊണ്ടുവന്ന മാറ്റങ്ങളാണ് വരുമാനത്തിലെ കുതിച്ചുചാട്ടത്തിന് കാരണം. 2018–-19ൽ 23,927 കോടിയായിരുന്ന മദ്യവരുമാനം ആറുവർഷം കൊണ്ട് ബിജെപി സർക്കാർ ഇരട്ടിയിലേറെയായി വർധിപ്പിച്ചു. മാർച്ചിൽ പുതിയതായി തുറന്നത് 27,308 മദ്യക്കടകൾ. നാടൻ, വിദേശമദ്യക്കടകൾക്ക് പുറമേ, പുതിയ 1459 കഞ്ചാവ് (ഭാംഗ്) വിൽപ്പനകേന്ദ്രങ്ങളും യോഗി സർക്കാർ തുടങ്ങി.
പുതിയ മദ്യക്കടകൾക്കും കഞ്ചാവ് കടകൾക്കുമായുള്ള അപേക്ഷാഫീസ് ഇനത്തിൽ മാത്രം യോഗി സർക്കാർ 2000 കോടി രൂപ സ്വന്തമാക്കി. കഞ്ചാവ് കടയ്‌ക്ക് 25,000, നാടൻ മദ്യക്കടയ്‌ക്ക് 40,000, വിദേശമദ്യക്കടയ്‌ക്ക് 55,000, മുന്തിയ വിദേശമദ്യക്കടയ്‌ക്ക് 60,000 എന്നിങ്ങനെയാണ് അപേക്ഷാ ഫീസ്.









0 comments