യുപി വ്യാജ എംബസി നടത്തിപ്പ്; ഹർഷവർധൻ തട്ടിയത് 300 കോടി

ന്യൂഡൽഹി: യുപിയിൽ വ്യാജ എംബസി പ്രവർത്തിപ്പിച്ച് ഹർഷവർധൻ ജെയിൻ നടത്തിയത് 300 കോടിയുടെ തട്ടിപ്പ്. പത്തു വർഷത്തിനിടയിൽ 162 വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും നിരവധി വിദേശരാജ്യങ്ങളിൽ അക്കൗണ്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
ഹവാല ഇടപാടുവഴി ഹർഷവർധൻ കള്ളപ്പണം വെളുപ്പിച്ചതായും കണ്ടെത്തി. കഴിഞ്ഞ ആഴ്‌ചയാണ് ‘വെസ്റ്റ് ആർക്ടിക്ക’ എന്ന ഇല്ലാത്ത രാജ്യത്തിന്റെ എംബസി പ്രവർത്തിപ്പിച്ച് ജോലി തട്ടിപ്പ് നടത്തിയ കേസിൽ ഗാസിയാബാദ് സ്വദേശി ഹർഷവർധൻ (47) അറസ്റ്റിലായത്. എട്ടുവർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച എംബസിക്ക് ആയുധക്കടത്ത് ശ്യംഖലയുടെ ഭാഗമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇരുനില കെട്ടിടം വാടകയ്‌ക്കെടുത്താണ് ആറുമാസമായി എംബസി പ്രവർത്തിക്കുന്നത്.
വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റുകൾ പതിച്ച നാല് കാറുകൾ, 12 വ്യാജ നയതന്ത്ര പാസ്‌പോർട്ടുകൾ, വിദേശ കറൻസി, രണ്ട് വ്യാജ പാൻ കാർഡുകൾ, വിദേശകാര്യ മന്ത്രാലയത്തിന്റെ സീൽ പതിച്ച വ്യാജ രേഖകൾ എന്നിവ പ്രതിയിൽ നിന്നും കണ്ടെത്തി.









0 comments