ശിക്ഷിക്കപ്പെട്ട രണ്ടുപേര്‍ക്ക് അറുപതും ഒരാള്‍ക്ക് എഴുപതുവയസ്സും
യുപിയില്‍ 24 ദളിതരുടെ കൊല ; 40 വർഷത്തിനുശേഷം നാലുപേര്‍ക്ക് വധശിക്ഷ

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ദെഹുളിയില്‍ സ്ത്രീകളും കുട്ടികളുമടക്കം 24 ദളിതരെ വെടിവച്ചുകൊന്ന കേസില്‍ 40 വര്‍ഷത്തിനുശേഷം താക്കൂർ വിഭാഗത്തിൽപ്പെട്ട മൂന്ന് കുറ്റവാളികള്‍ക്ക് വധശിക്ഷ വിധിച്ച് കോടതി. യുപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയ്ക്കാണ് നാലുപതിറ്റാണ്ടിനുശേഷം വിധിവരുന്നത്. മെയിൻപുരി ജില്ലയിലെ പ്രത്യേകകോടതിയാണ് പ്രതികളായ കപ്താൻ സിങ്, രാംപാൽ, രാംസേവക് എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. അമ്പതിനായിരം രൂപ പിഴയും അടയ്ക്കണം.
താക്കൂർ വിഭാഗത്തിൽപ്പെട്ട ക്രിമിനലുകൾക്കെതിരേ പൊലീസിന് മൊഴി നല്‍കിയതിന്റെ പേരിലാണ് കൂട്ടക്കൊല അരങ്ങേറിയത്. 1981 നവംബർ 19ന് പൊലീസ്‌വേഷത്തിൽ ഗ്രാമത്തിലേക്ക് കടന്ന അക്രമികളുടെ വെടിവയ്പിൽ കൊല്ലപ്പെട്ടവരില്‍ ആറുമാസം പ്രായമുള്ള കൈക്കുഞ്ഞും രണ്ട് വയസുള്ള കുട്ടിയും നിരവധി സ്ത്രീകളും ഉള്‍പ്പെടുന്നു. കേസിൽ പ്രതിചേർക്കപ്പെട്ട 14 പേർ വിചാരണയ്ക്കിടെ മരിച്ചു. ഒരാൾ ഇപ്പോഴും ഒളിവിലാണ്. ശിക്ഷിക്കപ്പെട്ട കപ്‌താൻ സിങിനും രാംപാലിനും അറുപതും രാംസേവകിന് എഴുപതുവയസുമാണ് പ്രായം.









0 comments