മുസ്തഫാബാദിനെ കബീർദാം ആക്കും; യുപിയിൽ പേര് മാറ്റൽ തുടരുന്നു

യോഗി ആദിത്യനാഥ്
ലഖ്നൗ: വർഗീയലക്ഷ്യത്തോടെ ഉത്തർപ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റുന്ന നടപടി തുടർന്ന് യോഗി ആദിത്യനാഥ് സർക്കാര്. ലഖിംപൂർഘേരി ജില്ലയിലെ മുസ്തഫാബാദിനെ കബീർദാം എന്ന് പുനർനാമകരണം ചെയ്യാനാണ് നീക്കം. സ്മൃതി മഹോത്സവ് മേളയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പേര് മാറ്റൽ നടപടിക്രമങ്ങൾ ആരംഭിച്ചതായി പ്രഖ്യാപിച്ചത്.
മുസ്ലീം ഭൂരിപക്ഷപ്രദേശമല്ലാതിരുന്നിട്ടും മുസ്തഫാബാദ് എന്നപേര് ഗ്രാമത്തിന് വന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ആദിത്യനാഥ് പറഞ്ഞു. ഇവിടെ എത്ര മുസ്ലീങ്ങൾ താമസിക്കുന്നുണ്ടെന്ന് അന്വേഷിച്ചു. അങ്ങനെയാണ് കബീർദാം എന്ന പേര് നൽകണമെന്ന് ഞാൻ തീരുമാനിച്ചത്. മുൻപ് ഭരിച്ചിരുന്നവരാണ് അയോധ്യയെ ഫൈസാബാദ് എന്നും പ്രയാഗ്രാജിനെ അലഹബാദ് എന്നും പേര് മാറ്റിത്. ഈ സർക്കാർ പഴയപേരുകൾ തിരികെക്കൊണ്ടുവന്നു- ആദിത്യനാഥ് പറഞ്ഞു.









0 comments