ശുചീകരണത്തൊഴിലാളികൾക്ക് ആര്‍ത്തവാവധി അനുവദിക്കാൻ പാഡിന്റെ ചിത്രം ഹാജരാക്കിപ്പിച്ചു; വ്യപക പ്രതിഷേധം

ചണ്ഡിഗഡ്: ശുചീകരണത്തൊളിലാളികള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണമെങ്കില്‍ സാനിറ്ററി പാഡിന്റെ ചിത്രം കാണിക്കണമെന്ന് പറഞ്ഞ സൂപ്പര്‍വൈസര്‍ക്കെതിരെ വ്യപക പ്രതിഷേധം. ഹരിയാനയിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയിലാണ് സംഭവം.
ഹരിയാന ഗവര്‍ണര്‍ സര്‍വകലാശാലയിലേക്ക് എത്തുന്നതിനാൽ എല്ലാ ജീവനക്കാരും ജോലിക്ക് എത്തണമെന്നായിരുന്നു ഉത്തരവ്. ഇതിൽ മൂന്ന് തൊഴിലാളികള്‍ ആര്‍ത്താവധി നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അവധി നല്‍കണമെങ്കില്‍ പാഡിന്റെ ചിത്രം അയയ്ക്കണമെന്നായിരുന്നു സൂപ്പര്‍വൈസറുടെ പ്രതികരണം. സര്‍വകലാശാല അധികാരികളുടേതാണ് തീരുമാനമെന്ന് സൂപ്പർവൈസർ പറഞ്ഞു. അന്വേഷണവിധേയമായി ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തു.
ഗതികേടുകൊണ്ട് അവധിക്കായി പാഡിന്റെ ചിത്രം അയക്കേണ്ടി വന്നുവെന്നും എന്നിട്ടും അവധി നല്‍കിയില്ല എന്നും തൊഴിലാളികൾ പൊലിസിൽ ഉൾപ്പടെ പരാതിപ്പെട്ടു. സർവകലാശാലയിൽ വിദ്യാർഥികളും സമരവുമായി രംഗത്തെത്തി. സംഭവത്തിൽ സൂപ്പർവൈസ റെ സസ്‌പെൻഡ് ചെയ്തു.









0 comments