ആദായ നികുതി പരിധി ഉയർത്തി, ബിഹാറിന് വാരിക്കോരി പദ്ധതികൾ– Budget Updates

ധനമന്ത്രി നിർമാല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നു
ന്യൂഡൽഹി: പന്ത്രണ്ട് ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ഇനി മുതൽ ആദായ നികുതി അടക്കേണ്ടതില്ലെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരമൻ. പുതിയ ആദായ നികുതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും.
മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റിൽ ബിഹാറിനായി വൻ പ്രഖ്യാപനങ്ങളാണുണ്ടായത്. വരാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാനത്തിനായി നിരവധി പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിഹാറിന് വാരിക്കോരി നൽകിയപ്പോൾ ഇത്തവണയും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളെ തഴഞ്ഞു.

മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്തിന്റെ ഉൽപാദനത്തിനു വേണ്ടി പ്രത്യേക ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്ന് ബജറ്റിൽ അറിയിച്ചു. ഇതോടൊപ്പം ഐഐടി പാട്ന നവീകരിക്കുമെന്നും പുതിയ ഫുഡ് ടെക്നേനോളജി ഇൻസ്റ്റിറ്റ്യൂട്ട്, ഓൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റ് എന്നിവ സംസ്ഥാനത്ത് സ്ഥാപിക്കുമെന്നും ബജറ്റിൽ അറിയിച്ചു.
ബിഹാറിനെ ഫുഡ് ഹബ്ബാക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ടായി. പട്ന വിമാനത്താവള നവീകരണത്തിനായി കൂടുതൽ തുക വിലയിരുത്തി.

കുംഭമേളയെ ചൊല്ലി സഭയിൽ പ്രതിപക്ഷ പ്രതിഷേധം നടക്കുന്നതിനിടെയാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണം ആരംഭിച്ചത്. അങ്ങേയറ്റം സങ്കീർണമായ സാഹചര്യത്തിലാണ് നിർമല സീതാരാമൻ തന്റെ, തുടർച്ചയായ എട്ടാം ബജറ്റ് അവതരിപ്പിച്ചത്.
ബജറ്റ് അവതരണം പൂർത്തിയായി.
12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതി ഇല്ല
പോസ്സോഫീസ് ഘടനയിൽ മാറ്റം
എട്ട് തീരുവകൾ തുടരും, ഏഴ് തീരുവകൾ പിൻവലിച്ചു
മൊബെെൽ ഫോണുകൾക്കും ഇവികൾക്കും വില കുറയും
സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ
36 ജീവൻ രക്ഷാ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി
പുതിയ കെവെെസി രജിസ്ട്രേഷൻ ഉടൻ
ആദ്യമായി സംരംഭം തുടങ്ങുന്നവർക്ക് രണ്ട് കോടി വരെ വായ്പ
ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി
പുതിയ ആദായനികുതി ബിൽ അടുത്തയാഴ്ച
സമുദ്ര വികസന പദ്ധതിക്ക് 25,000 കോടി
ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം
വീണ്ടും ബിഹാർ
പട്ന വിമാനത്താവള നവീകരണത്തിനായി കൂടുതൽ തുക. ബിഹാറിനെ ഫുഡ് ഹബ്ബാക്കുമെന്ന് പ്രഖ്യാപനം
പാലക്കാട് ഐഐടിക്കും ഫണ്ട്
മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പദ്ധതി
സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങൾ
ജൽജീവൻ പദ്ധതി 2028 വരെ
എഐ വികസനത്തിന് 500 കോടി
100 ഗിഗോ വോട്ടിന്റെ ആണവനിലയങ്ങൾ സജ്ജമാക്കും
ഹയർ സെക്കൻഡറി സ്കൂളുകളിൽ ഇന്റർനെറ്റ് ഉറപ്പുവരുത്തും
ആണവമേഖലയിൽ സ്വകാര്യ പങ്കാളിത്തം
കുട്ടികളുടെ ചിന്താശേഷി ശക്തിപ്പെടുത്തുന്നതിനായി സ്കൂളുകളിൽ അടൽ ടിങ്കറിങ് ലാബറട്ടറീസ് (എടിഎൽ) സ്ഥാപിക്കും.
ബിഹാറിനായി നിരവധി പദ്ധതികൾ
മഖാന ബോർഡ്, ഐഐടി പാട്ന നവീകരിക്കും, പുതിയ ഫുഡ് ടെക്നേനോളജി ഇൻസ്റ്റിറ്റ്യൂട്ട്, ഓൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റ് സ്ഥാപിക്കും.
ഐഐടി പട്ന നവീകരിക്കും
ആൻഡമാൻ നിക്കോബാറിനും പ്രത്യേക പദ്ധതി
സ്റ്റാർട്ടപ്പുകൾക്ക് 20 കോടി
ലക്ഷദ്വീപിന് പ്രത്യേക പദ്ധതി
അങ്കണവാടികൾക്ക് പ്രത്യേക പദ്ധതി
പരുത്തി കൃഷിക്കായി പഞ്ചവത്സര പദ്ധതി
ബിഹാറിൽ ഫുഡ് ടെക്നേനോളജി ഇൻസ്റ്റിറ്റ്യൂട്ട്
ബിഹാറിന് മഖാന ബോർഡ്
മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്തിന്റെ ഉൽപാദനത്തിനു വേണ്ടി പ്രത്യേക ഗവേഷണ കേന്ദ്രം.
ബജറ്റ് ആറ് മേഖലകളിൽ ഊന്നൽ നൽകുന്നതെന്ന് ധനമന്ത്രി
കിസാൻ ക്രെഡിറ്റ് കാർഡ് പരിധി അഞ്ച് ലക്ഷമാക്കി
പിഎം ധൻനാന്യ യോജന വ്യാപിപ്പിക്കും
100 ജില്ലകൾ കേന്ദ്രീകരിച്ച് കാർഷിക വികസനം
കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി

സഭാ നടപടികൾ ആരംഭിച്ചു, കുംഭമേളയെ ചൊല്ലി സഭയിൽ പ്രതിപക്ഷ പ്രതിഷേധം.
മന്ത്രി സഭായോഗം കേന്ദ്ര ബജറ്റിന് അംഗീകാരം നൽകി.
ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ടു.
ബജറ്റ് അവതരണം രാവിലെ പതിനൊന്ന് മണിക്ക് ആരംഭിക്കും









0 comments