നികുതിയാണ് വരുമാനം

ന്യൂഡൽഹി
കേന്ദ്രസര്‍ക്കാരിന് കിട്ടുന്ന ഒരു രൂപയിൽ 66 പൈസയും വരുന്നത് പ്രത്യക്ഷ, പരോക്ഷ നികുതിയിലൂടെ. കോര്‍പറേറ്റ്, വ്യക്തിഗത നികുതി വഴി 39 പൈസ ലഭിക്കുന്നു. 
ജിഎസ്ടി അടക്കമുള്ള പരോക്ഷനികുതിയിലൂടെ 18 പൈസയും കിട്ടുന്നു. എക്സൈസ് ഡ്യൂട്ടിയിലൂടെ 5 പൈസയും കസ്റ്റംസ് ലെവി വഴി നാലുപൈസയും കിട്ടുമ്പോള്‍ കടത്തിലൂടെയും മറ്റു ബാധ്യതകളിലൂടെയുമാണ് 24 പൈസ കണ്ടെത്തുന്നത്. വിറ്റഴിക്കൽ അടക്കമുള്ള നികുതിയേതര വരുമാനത്തിലൂടെ 9 പൈസയും വായ്പേതര മൂലധന വരുമാനത്തിലൂടെ ഒരു പൈസയും കിട്ടുന്നു.









0 comments