കെ വി സുബ്രഹ്മണ്യത്തിന്റെ പുസ്തകങ്ങൾക്കായി യൂണിയൻ ബാങ്ക് ചെലവാക്കിയത് 7കോടി

ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ കെ വി സുബ്രഹ്മുണ്യത്തിന്റെ പുസ്തകങ്ങൾ വാങ്ങാൻ പൊതുമേഖലയിലുള്ള യൂണിയന്‍ ബാങ്ക് ചെലവഴിച്ചത് ഏഴു കോടിയിലധികം. വലിയ സാമ്പത്തിക ക്രമക്കേടാണ് ഇക്കാര്യത്തില്‍ നടന്നിരിക്കുന്നതെന്ന് കാണിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടന പരാതി നൽകി. സുബ്രഹ്മണ്യന്റെ പുസ്തകത്തിന്റെ രണ്ടു ലക്ഷം കോപ്പിയോളം യൂണിയന്‍ ബാങ്ക് വാങ്ങി. 7.25 കോടിരൂപയോളം ഇതിനായി ചിലവഴിച്ചതായാണ് പരാതിക്കാര്‍ പറയുന്നത്.
സ്‌കൂളുകളിലേക്കും, ലൈബ്രറികളിലേക്കും വിതരണം ചെയ്യാനാണ് പുസ്തകം വാങ്ങിയതെന്നാണ് ബാങ്കിന്റെ വാദം. വി കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യന്റെ ഇന്ത്യ അറ്റ് 100 എൻവിഷനിങ് റ്റുമാറോസ് ഇകണോമിക് പവർഹൗസ് (India@100: Envisioning Tomorrow’s Economic Powerhouse) എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിന് രണ്ട് മാസം മുമ്പ് പ്രസാധകരുമായി ബാങ്ക്, സാമ്പത്തിക ഇടപാട് നടത്തിയതായാണ് സൂചന. ഓഗസ്റ്റില്‍ നടക്കുന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിന് മുന്നോടിയായി പുസ്തകങ്ങള്‍ വാങ്ങുന്ന വിവരം അറിയിച്ചുകൊണ്ട് ബാങ്കിന്റെ 18 സോണല്‍ ഓഫീസുകളിലേക്ക് ബാങ്ക് കത്തയച്ചതായും റിപ്പോർട്ടുണ്ട്. 1,89, 450 മുതല്‍ 10,525 കോപ്പികള്‍ വരെ വാങ്ങാനാണ് നിര്‍ദേശം. അതിന് മുഴുവനായി വരുന്ന ചിലവാണ് 7.25 കോടി. സോണല്‍ ഓഫീസര്‍മാരോട് തന്നെ പുസ്തകം വിതരണം ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്. കത്ത് അയക്കുമ്പോള്‍ പുസ്തകത്തിന്റെ പ്രസാധകരായ രൂപ പബ്ലിക്കേഷന് പകുതി തുക അഡ്വാന്‍സ് നല്‍കിയിരുന്നു. ബാക്കി തുക റീജിയണല്‍ ഓഫീസുകളോട് നല്‍കാനും നിര്‍ദേശിച്ചു.
പരാതിക്ക് പിന്നാലെ ബാങ്കിന്റെ സപ്പോര്‍ട്ട് സര്‍വ്വീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന ഗിരിജ മിശ്രയെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കിയതായും റിപ്പോർട്ടുകൾ പറയുന്നു. പുസ്തകങ്ങള്‍ വാങ്ങാന്‍ മിശ്രയോട് നിര്‍ദേശിച്ചിരുന്നതായി ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ എ മണിമേഖല സമ്മതിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.









0 comments