മഹാരാഷ്ട്ര തീരത്ത് അജ്ഞാത ബോട്ട്

മുംബൈ: മഹാരാഷ്ട്രയിലെ രേവ്ദണ്ഡ തീരത്ത് സംശയകരമായ നിലയിൽ വിദേശ രാജ്യത്തെ എന്ന് സംശയിക്കുന്ന ബോട്ട് കണ്ടെത്തി. റായ്ഗഡ് ജില്ലയിലെ രേവ്ദണ്ഡയിലെ കോർളൈ തീരത്തു നിന്ന് ഏകദേശം രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.
മറ്റൊരു രാജ്യത്തിന്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞതിനാൽ നിരീക്ഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. റായ്ഗഡ് തീരത്തേക്ക് ബോട്ട് ഒഴുകിയെത്തിയതാകാമെന്നാണ് നിഗമനം. ഇതിനകത്ത് എന്താണ് ഉള്ളതെന്ന് വ്യക്തമായിട്ടില്ല.
റായ്ഗഡ് പൊലീസിന് പുറമെ ബോംബ് സ്ക്വാഡ്, നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടെ ടീമുകൾ തീരത്തെത്തി. റായ്ഗഡ് പൊലീസ് സൂപ്രണ്ടും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്.
കനത്ത മഴയും ശക്തമായ കാറ്റും കാരണം ബോട്ടിനടുത്തേക്ക് എത്താനായിട്ടില്ല. മുൻകരുതൽ നടപടിയായി വലിയ പൊലീസ് സംഘത്തെ പ്രദേശത്ത് വിന്യസിച്ചു. കൊർലായി തുറമുഖത്തിന് അടുത്തായാണ് ബോട്ട് നീങ്ങുന്നത്.








0 comments