സനാതന പരാമർശം: ഉദയനിധി സ്റ്റാലിനെതിരെ തുടരെ കേസെടുക്കുന്നത് വിലക്കി സുപ്രീം കോടതി

ചെന്നെെ: സനാതന പരാമർശത്തിൽ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഇനിയും കേസെുകൾ എടുക്കരുതെന്ന് സുപ്രീം കോടതി. ഈ വിഷയത്തിൽ കോടതിയുടെ അനുമതി ഇല്ലാതെ ഇനിയും കേസുകൾ വേണ്ട. തുടർ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്നും ഒരു നടപടിയും പാടില്ലെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
രാജ്യത്താകമാനം തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിനെതിരെ ഉദയനിധി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.താനൊരിക്കലും ജാതി അധിക്ഷേപം നടത്തിയതല്ലെന്ന് ഉദയനിധി സ്റ്റാലിൻ കോടതിയെ അറിയിച്ചു.
പ്രത്യേകിച്ച് ഒരു മതത്തേയോ ജാതിയേയോ താൻ ഉന്നമിട്ടിരുന്നില്ലെന്നും മറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങൾക്കെതിരെയായിരുന്നു തന്റെ പരാമർശമെന്നും ഉദയനിധി ഹർജിയിൽ വ്യക്തമാക്കി.
2023ലായിരുന്നു ഉദയനിധി സ്റ്റാലിൻ സനാതന ധർമത്തെ കുറിച്ചുള്ള പരാമർശം നടത്തിയത്. സനാതനമെന്നത് ഡെങ്കുവിനെയും മലേറിയയേയും പോലെ സാംക്രമിക രോഗങ്ങൾക്ക് സമാനമാണെന്നും ഇത് തുടച്ചുനീക്കണമെന്നുമായിരുന്നു വിമർശനം. നിലവിലെ കേസുകളെല്ലാം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും കഴിയുമെങ്കിൽ കർണാടകയിലേക്ക് കേസുകൾ മാറ്റണമെന്നും കോടതിയിൽ ഉദയനിധി ആവശ്യപ്പെട്ടിരുന്നു.









0 comments