ജാർഖണ്ഡിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

ഗിരിദിഹ്: ജാർഖണ്ഡിലെ ഗിരിദിഹിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. സാഹിദ ഖറ്റൂൺ (13) ഗുലാബ്ഷാ പ്രവീൺ (14) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സ്കൂളിൽ വൈകിയെത്തിയ ഇരുവരെയും അധ്യാപകൻ ശാസിക്കുകയും തിരിച്ച് പോയി രക്ഷിതാക്കളെ കൊണ്ടുവരാൻ പറയുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് സ്കൂളിൽ നിന്ന് പോയ ഇരുവരും പിന്നെ വീട്ടിലേക്ക് പോയിരുന്നില്ല.
ഇരുവരുടെയും രക്ഷിതാക്കളുടെ ഭാഗത്തുനിന്നും ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. രക്ഷിതാക്കൾ പരാതിപ്പെടുന്നതുപ്രകാരം ഔദ്യോഗികമായി കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്നും പോലീസ് അറിയിച്ചു.









0 comments