കേദാർനാഥിൽ മണ്ണിടിച്ചിൽ; രണ്ട് മരണം, മൂന്ന് പേർക്ക് പരിക്ക്

photo credit: pti
രുദ്രപ്രയാഗ്: കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള ട്രെക്കിംഗ് റൂട്ടിൽ ബുധനാഴ്ച ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ്.
രാവിലെ 11.20 ന് ജംഗിൾചാട്ടി ഘട്ടിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതായും തീർഥാടകരുടെയും മറ്റ് യാത്രക്കാരുടെയും മേൽ പാറകൾ വീണതായും രുദ്രപ്രയാഗ് പോലീസ് സൂപ്രണ്ട് അക്ഷയ് പ്രഹ്ലാദ് കൊണ്ടെ പറഞ്ഞു. മണ്ണിടിച്ചിലിനെ തുടർന്ന് യാത്രക്കാർ കൊക്കയിലേക്ക് വീഴുകയായിരുന്നു.
പൊലീസും എസ്ഡിആർഎഫ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം. അപകടത്തിൽ രണ്ട് പേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ ഗൗരികുണ്ടിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി എസ്പി പറഞ്ഞു. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. നിലവിൽ പൊലീസ് സംരക്ഷണത്തിലാണ് തീർഥാടകരുടെ യാത്ര.









0 comments