print edition റഷ്യൻ ക്രൂഡോയിൽ വിലക്കാൻ ഭീഷണി: ഭീമമായ തീരുവ തുടരുമെന്ന് ട്രംപ്; മിണ്ടാതെ മോദി

ന്യൂഡൽഹി: റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ തീരുവ ഭീമമായി തന്നെ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടും മൗനം തുടർന്ന് മോദി സർക്കാർ. തന്റെ തീരുവ ഭീഷണിയെ തുടർന്നാണ് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് തയ്യാറായതെന്നും ട്രംപ് ആവർത്തിച്ചു. ഇതിനോടും കേന്ദ്രം പ്രതികരിച്ചിട്ടില്ല. ‘‘മോദിയോട് ഞാൻ സംസാരിച്ചു. റഷ്യൻ ക്രൂഡോയിലിന്റെ കാര്യം പറഞ്ഞു. അത് വാങ്ങില്ലെന്ന് ഉറപ്പുതന്നു. റഷ്യയുമായുള്ള ക്രൂഡോയിൽ വ്യാപാരം തുടർന്നാൽ ഇന്ത്യക്കുമേൽ ഭീമമായ തീരുവ തുടരും’’ –ഒൗദ്യോഗിക വിമാനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യ–പാക് വെടിനിർത്തലിൽ ഇടപെട്ടെന്ന് ട്രംപ് ആവർത്തിച്ചത്. ‘‘എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു. തീരുവ ചൂണ്ടിക്കാട്ടിയാണ് അഞ്ചെണ്ണം അവസാനിപ്പിച്ചത്. ആണവരാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും തീരുവ ഭീഷണിയെ തുടർന്നാണ് വെടിനിർത്തലിന് തയ്യാറായത്. ഏഴ് വിമാനം വീണു. ആണവയുദ്ധത്തിലേക്ക് നീങ്ങുമായിരുന്നു. ട്രംപ് ലക്ഷക്കണക്കിന് ജീവനുകൾ രക്ഷിച്ചുവെന്ന് പാക് പ്രധാനമന്ത്രി സമ്മതിച്ചു. യുദ്ധം തുടർന്നാൽ 200 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ഇന്ത്യയോടും പാകിസ്ഥാനോടും താൻ പറഞ്ഞു. അതവർ താങ്ങില്ല. രണ്ടുകൂട്ടരും വേണ്ടെന്ന് പറഞ്ഞു. 24 മണിക്കൂറിൽ ഏറ്റുമുട്ടൽ അവസാനിച്ചു’’ –ട്രംപ് പറഞ്ഞു. ട്രംപ് ഇക്കാര്യം പലവട്ടം ആവർത്തിച്ചിട്ടും കേന്ദ്രസർക്കാർ നിഷേധിച്ചിട്ടില്ല. ട്രംപിന്റെ അവകാശവാദങ്ങളോട് പ്രതികരിക്കണമെന്ന് പ്രതിപക്ഷ പാർടികൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒളിച്ചുകളി തുടരുകയാണ് മോദി. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങൾ ശരിവെച്ചി രുന്നു.









0 comments